കിടപ്പുരോഗിയായ വയോധികയെ അജ്ഞാതന്‍ ബലാത്സംഗം ചെയ്തു. പടിഞ്ഞാറൻ ഡൽഹിയിലെ തിലക് നഗറിലാണ് സംഭവം. 65 കാരിയായ മകളോടൊപ്പമാണ് ഇവരുടെ താമസം. സ്ത്രീയുടെ മകളിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് മകൾ വെളിയില്‍ പോയ സമയത്താണ് അജ്ഞാതൻ വീട്ടിൽ കയറി പീഡിപ്പിച്ചത്. മകൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ സ്ത്രീയുടെ വസ്ത്രങ്ങൾ കീറി ശരീരത്തിൽനിന്ന് രക്തം വാർന്ന നിലയിലായിരുന്നു. വീട്ടിൽനിന്ന് മൊബൈൽ ഫോൺ മോഷണം പോയതായും മകൾ പരാതിയിൽ പറയുന്നു.
English Summary: 87-year-old inpatient ra-ped at home in Delhi
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.