23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 8, 2023
July 16, 2022
June 1, 2022
May 16, 2022
April 27, 2022
April 18, 2022
April 17, 2022
March 30, 2022
March 17, 2022
February 15, 2022

കോര്‍ബെവാക്സിന് അനുമതി

Janayugom Webdesk
ന്യൂഡല്‍ഹി
February 15, 2022 9:58 pm

ബയോളജിക്കല്‍ ഇ യുടെ കോര്‍ബെവാക്സ് കോവിഡ് വാക്സിന്‍ 12 മുതല്‍ 18 വയസുവരെ ഉള്ളവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ വിദഗ്ധ സമിതിയുടെ അനുമതി.

ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) വിദഗ്ധ സമിതിയാണ് വാക്സിന് അനുമതി നല്‍കിയത്. കോവിഡിനെതിരെ തദ്ദേശീയമായി വികസിപ്പിച്ച ആര്‍ബിഡി പ്രോട്ടീന്‍ സബ്-യൂണിറ്റ് വാക്സിനാണ് കോര്‍ബെവാക്സ്. നേരത്തെ കോര്‍ബെവാക്സ് മുതിര്‍ന്നവരില്‍ ഉപയോഗിക്കാന്‍ ഡിസംബര്‍ 28ന് ഡിസിജിഐ അംഗീകാരം നല്‍കിയിരുന്നു.

15നും 18നും ഇടയിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കിയ ശേഷം 12 വയസ്സിന് മുകളിലുള്ളവര്‍ക്കും വാക്സിന്‍ നല്‍കാന്‍ തുടങ്ങിയേക്കും. നേരത്തെ കുട്ടികള്‍ക്കുള്ള ഭാരത് ബയോടെക്കിന്റെ കോവാക്സിനും അഹമ്മദാബാദ് ആസ്ഥാനമായുള്ള സിഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്സിനും ഡിസിജിഐ അംഗീകാരം നല്‍കിയിട്ടുണ്ട്.

eng­lish summary;Permission for Corbevax

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.