23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
November 12, 2024
September 24, 2024
September 16, 2024
September 8, 2024
August 23, 2024
July 14, 2024
July 9, 2024
June 7, 2024
May 31, 2024

ഹൈവേയില്‍ കാര്‍ ട്രക്കിലിടിച്ച് അഞ്ചുപേര്‍ മ രിച്ചു

Janayugom Webdesk
ബാരബങ്കി
February 16, 2022 12:50 pm

അയോധ്യയില്‍ കാര്‍ ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മ രിച്ചു. അയോധ്യ- ലഖ്നൗ ഹൈവേയിലാണ് അപകടമുണ്ടായത്. സൂററ്റില്‍ വിവാഹ ചടങ്ങിനുപോയി മടങ്ങിയ സംഘമാണ് കാറിലുണ്ടായിരുന്നത്. അയോധ്യയിലെ നാരായണ്‍പൂരിനു സമീപമാണ് അപകടമുണ്ടായത്. കാറിന്റെ ഡ്രൈവറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അമിത വേഗത്തിലെത്തിയ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ചാണ് അപകടമുണ്ടായതെന്ന് എഎസ്പി പൂര്‍ണേന്ദു സിങ് പറഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിക്കാന്‍ കട്ടര്‍ ഉപയോഗിക്കേണ്ടതായി വന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര പരിക്കുകളെത്തുടര്‍ന്ന് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അജയ് കുമാര്‍ വര്‍മ്മ (33), ഭാര്യ സ്വപ്ന (28), ആര്യന്‍ (8), യഷ് (10), രംഞ്ചന്‍ (28), ഡ്രൈവര്‍ അജയ് കുമാര്‍ യാദവ് (36) എന്നിവരാണ് മ രിച്ചത്.

Eng­lish Summary:Five peo­ple were k‑illed when a car col­lid­ed with a truck on the highway

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.