23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

ഹത്രസ് സംഭവം;യുപിയില്‍ ബിജെപിക്ക് തരിച്ചടിയാകുന്നു, ശക്തമായ പ്രചരണവുമായി അഖിലേഷും, എസ്പിയും

Janayugom Webdesk
ന്യൂഡല്‍ഹി
February 17, 2022 12:26 pm

ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രധാന പ്രതിപക്ഷമായ സമാജ് വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനുമെതിരേ ബിജെപി നടത്തുന്ന ദുഷ് പ്രചരണത്തിനെതിരേ ബി ജെ പിക്കെതിരേ ശക്തമായ പ്രചരണവുമായി സമാജ് വാദി പാര്‍ട്ടിയും.

അഖിലേഷിന്‍റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അടിപതറിയിരിക്കുകയാണ് ബിജെപി. സമാജ്വാദി പാര്‍ട്ടിക്കെതിരെ കുറ്റപ്പെടുത്തലുകളുമായി യുപി മുഖ്യമന്ത്രി ആദിത്യനാഥ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രചാരണം പൊടിപൊടിക്കുകയാണ്. എന്നാല്‍ ബി ജെ പിക്കെതിരെ എതിര്‍പാര്‍ട്ടികളുടെ പ്രധാന ആയുധമായി മാറിയിക്കുകയാണ് ഹത്രാസ് പീഡനവും അതിന് ശേഷം നടന്ന സംഭവവികാസങ്ങളും.2020 സെപ്റ്റംബറില്‍ ഹത്രസില്‍ 19 കാരിയായ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആദിത്യനാഥ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു

സംസ്ഥാനത്തെ മെച്ചപ്പെട്ട ക്രമസമാധാന നിലയെക്കുറിച്ചുള്ള ആദിത്യനാഥ് സര്‍ക്കാരിന്റെ അവകാശവാദത്തെ മോശമായി തളര്‍ത്തുന്ന സംഭവം ദേശീയ തലത്തില്‍ വരെ ചര്‍ച്ച ചെയ്യാന്‍ കാരണമായിരുന്നു. നിര്‍ഭാഗ്യവതിയായ പെണ്‍കുട്ടിക്ക് കൃത്യസമയത്ത് മതിയായ ചികിത്സ ലഭിക്കാതെ മരിച്ചപ്പോള്‍ അവളുടെ കുടുംബാംഗങ്ങളെ സംസ്‌കരിക്കാന്‍ അനുവദിക്കാതെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അപമാനിച്ചെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

വീട്ടുകാരുടെ എതിര്‍പ്പിന് വിരുദ്ധമായി രാത്രിയില്‍ യുവതിയുടെ മൃതദേഹം പോലീസ് ബലം പ്രയോഗിച്ച് ദഹിപ്പിക്കുകയായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദായനികുതി, ഇ ഡി റെയ്ഡുകളിലൂടെ കനൗജിലെ പെര്‍ഫ്യൂം വ്യാപാരികളെ ഭയപ്പെടുത്തിയതിന് യാദവ് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഹത്രാസില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എല്ലാം എടുത്തുപറഞ്ഞായിരുന്നു അഖിലേഷ് യാദവിന്റെ വിമര്‍ശനം.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് ഹത്രാസില്‍ ആദിത്യനാഥ് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. മാര്‍ച്ച് പത്തിന് ശേഷം സമാജ്വാദി പാര്‍ട്ടിയുടെ കുറയുമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. കഴിഞ്ഞ എസ് പി ഭരണകാലത്ത് ക്രമസമാധാന നില തകര്‍ന്നതാണ് ഹത്രാസ് കുപ്രസിദ്ധമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അഖിലേഷ് യാദവിന്റെ ശക്തി കേന്ദ്രങ്ങളിലാണ് മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി ജെ പിയും സമാജ്വാദി പാര്‍ട്ടിയും തമ്മിലുള്ള കടുത്ത മത്സരമായിരിക്കും ഇവിടെ നടക്കുക. ബുന്ദേല്‍ഖണ്ഡ് മേഖലയിലെ അഞ്ച് ജില്ലകള്‍ — ഝാന്‍സി, ലളിത്പൂര്‍, ജലൗണ്‍, ഹമീര്‍പൂര്‍, മഹോബ — 59 മണ്ഡലങ്ങളിലാണ് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 20 ന് ആണ് ഈ മേഖലകളില്‍ വോട്ടെടുപ്പ്.

Eng­lish Sumam­ry: Hathras inci­dent: BJP los­es in UP, Akhilesh and SP launch strong campaign

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.