അമ്പലമുക്കിലെ വിനീത കൊലപാതക കേസില്‍ പ്രതി ഉപയോഗിച്ച കത്തി കണ്ടെത്തി. രാജേന്ദ്രന് താമസിച്ചിരുന്ന മുറിയിലെ പൈപ്പിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. പ്രതി ജോലി ചെയ്തിരുന്ന ചായക്കടയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പേരൂര്‍ക്കട പോലീസ് സ്റ്റേഷന് സമീപത്താണ് രാജേന്ദ്രന് ജോലി ചെയ്തിരുന്നത്. ഇതിന് സമീപത്ത് തന്നെയാണ് ഹോട്ടലിലെ ജീവനക്കാരും താമസിച്ചിരുന്നത്. ഒന്നരമണിക്കൂറോളം പണിപ്പെട്ടാണ് കത്തി പുറത്തെടുത്തത്. കത്തി പ്രതി തിരിച്ചറിഞ്ഞു. കത്തി ഓട്ടോയില്‍ പോകുമ്പോള്‍ വലിച്ചെറിഞ്ഞെന്നും ബൈക്കില്‍ പോകുമ്പോള്‍ കളഞ്ഞെന്നുമായിരുന്നു പ്രതി മൊഴി നല്‍കിയിരുന്നത്. പിന്നീട് നടത്തിയ തെരച്ചിലില്‍ കത്തി കണ്ടെത്തുകയായിരുന്നു.
english summary; Ambalamukku murder: The knife used in the murder was found
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.