കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് കൊച്ചി മെട്രോയില്‍ പകുതിനിരക്കില്‍ യാത്ര സാധ്യമാക്കുന്ന ട്രിപ്പ് പാസ് ഏര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ ട്രിപ്പ് പാസ്സ് ഉപയോഗിച്ച് യാത്ര ചെയ്യാമെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു.
കോവിഡ് മഹാമാരിക്കാലത്ത് സമൂഹത്തിന് നല്‍കിയ സേവനത്തെ മാനിച്ചാണ് തീരുമാനം. ഡോക്ടര്‍മാര്‍, നഴ്സ്, ഫാര്‍മസിസ്റ്റ്, ആശാ പ്രവര്‍ത്തകര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ആതുര ശുശ്രൂഷാ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ശുചീകരണതൊഴിലാളികള്‍, പൊലീസ് തുടങ്ങിയ കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ ട്രിപ്പ് പാസ്സും തിരിച്ചറിയല്‍ കാര്‍ഡും കാണിച്ചാല്‍ മതി.
English summary; Covid frontline fighters can travel on the Kochi Metro at half price
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.