22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 12, 2024
November 10, 2024
October 16, 2024
October 14, 2024
October 13, 2024
October 9, 2024
September 29, 2024
September 27, 2024
September 20, 2024
September 13, 2024

സ്‌കൂൾ തുറക്കൽ; യൂണിഫോമും ഹാജറും നിർബന്ധമാക്കില്ല, യാത്രാ സൗകര്യം ഒരുക്കും: മന്ത്രി

Janayugom Webdesk
തിരുവനന്തപുരം
February 19, 2022 1:29 pm

21ന് മുഴുവൻ കുട്ടികളും സ്‌കൂളിൽ എത്തുന്നതിന് മുന്നോടിയായിസ്‌കൂളുകൾ ശുചിയാക്കുന്ന യജ്‌ഞം ആരംഭിച്ചു. ഇന്നും നാളേയുമായാണ് സ്‌കൂളുകൾ ശുചിയാക്കുന്നത്. മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം എസ്എംവി സ്‌കൂളിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ജീവൻ ബാബു, തിരുവനന്തപുരം ജില്ലാ കലക്‌ടർ നവജോത് ഖോസ തുടങ്ങിയവർ പങ്കെടുത്തു.

യൂണിഫോമിൽ കടുംപിടുത്തമില്ല. ഹാജറും നിർബന്ധമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. പാഠഭാഗങ്ങൾ പൂർത്തീകരിക്കുക എന്നത് അധ്യാപകരുടെ ചുമതല. അധ്യാപക സംഘടനകളുടെ യോഗത്തിൽ ഇതിനായി അശ്രാന്ത പരിശ്രമം നടത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു: കുട്ടികൾക്ക് സ്കൂളിലേക്ക് എത്താൻ വേണ്ടി യാത്രാ സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സ്‌കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങൾക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിദ്യാർത്ഥി — യുവജന — തൊഴിലാളി സംഘടനകൾക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾക്കും ജനപ്രതിനിധികൾക്കും കത്തയച്ചിരുന്നു.

മന്ത്രിയുടെ അഭ്യർത്ഥന ഏറ്റെടുത്ത് നിരവധി സംഘടനകൾ സ്‌കൂൾ വൃത്തിയാക്കലും അണുനശീകരണവുമായി സഹകരിക്കുന്നുണ്ട്..സംസ്ഥാനത്തൊട്ടാകെ വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സ്‌കൂൾ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Eng­lish Sum­ma­ry: School open­ing; Uni­forms and atten­dance will not be manda­to­ry and trav­el arrange­ments will be made: Minister

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.