23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 9, 2024
October 18, 2024
July 12, 2024
July 5, 2024
June 30, 2024
May 9, 2024
May 4, 2024
March 27, 2024

കേന്ദ്ര സർക്കാർ ഓഫീസുകളിൽ വാട്ട്‌സ്ആപ്പിനും ടെലഗ്രാമിനും വിലക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
February 19, 2022 8:48 pm

കേന്ദ്ര സർക്കാർ ഓഫീസുകളിൽ സ്വകാര്യ സന്ദേശമയക്കൽ പ്ലാറ്റ്‌ഫോമുകൾക്കും ഡിജിറ്റൽ അസിസ്റ്റന്റ് ഉപകരണങ്ങൾക്കും വിലക്ക്. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. സർക്കാർ ഉദ്യോഗസ്ഥർ വാട്ട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ വഴി അതീവ രഹസ്യമായതും തന്ത്രപ്രധാനമായ രേഖകൾ പങ്കിടുന്നതും മന്ത്രാലയം നിരോധിച്ചു.

ആമസോൺ എക്കോ, ആപ്പിൾ ഹോംപോഡ്, ഗൂഗിൾ ഹോം തുടങ്ങിയ ഡിജിറ്റൽ അസിസ്റ്റന്റ് ഉപകരണങ്ങളും സ്‌മാർട്ട്‌ഫോണുകളിലും വാച്ചുകളിലുമുളള അലക്‌സ, സിരി തുടങ്ങിയ വോയ്സ് അസിസ്റ്റന്റ് സാങ്കേതിക വിദ്യകളും ഓഫീസുകളിൽ ഉപയോഗിക്കരുതെന്നുമാണ് മന്ത്രാലയത്തിന്റെ ഉത്തരവ്.

സുപ്രധാന യോഗങ്ങൾ നടക്കുമ്പോൾ ഉദ്യോഗസ്ഥർ അവരുടെ സ്മാർട്ട് ഫോണുകൾ റൂമിന് പുറത്ത് വെയ്ക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. വലിയൊരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥർ വാട്ട്‌സ്ആപ്പ്, ടെലഗ്രാം പോലുള്ള സ്വകാര്യ സന്ദേശമയക്കൽ പ്ലാറ്റ്‌ഫോമുകൾ വഴി അതീവ രഹസ്യ സ്വഭാവമുളള വിവരങ്ങൾ കെെമാറുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്. ഇത്തരം നടപ‌ടികൾ ഡിപ്പാർട്ട്‌മെന്റൽ സുരക്ഷാ നിർദ്ദേശങ്ങളും ദേശീയ വിവര സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും ലംഘിക്കുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.

തന്ത്രപ്രധാന രേഖകളും രഹസ്യ വിവരങ്ങളും കൈമാറാൻ എൻക്രിപ്ഷൻ സംവിധാനമുള്ള ക്ലോസ്ഡ് നെറ്റ് വർക്ക് മാത്രം ഉപയോഗിക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഔദ്യോഗിക സന്ദേശങ്ങൾ കെെമാറുന്നതിന് സർക്കാർ ഇമെയിൽ സംവിധാനവും (എൻഐസി ഇമെയിൽ), സർക്കാർ ഏജൻസികളായ സിഡാക്കിന്റെ സംവേദ്, എൻഐസിയുടെ സന്ദേശ് തുടങ്ങിയ മെസേജിങ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കണമെന്ന് മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്. വീടുകളിൽ ഇരുന്ന് ജോലി ചെയ്യുന്ന ജീവനക്കാർ രഹസ്യസ്വഭാവമുള്ള രേഖകളുടെ കൈമാറ്റം ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

eng­lish sum­ma­ry; Ban on What­sApp and Telegram in Cen­tral Gov­ern­ment Offices

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.