23 November 2024, Saturday
KSFE Galaxy Chits Banner 2

എച്ച്ആര്‍ഡിഎസിനെതിരെ നടപടിയെടുത്ത് എസ്സി എസ്ടി കമ്മീഷന്‍

Janayugom Webdesk
പാലക്കാട്
February 20, 2022 10:45 am

എസ്സി എസ്ടി കമ്മീഷന്‍ എച്ച്ആര്‍ഡിഎസിനെതിരെ നടപടിയെടുത്തു. അട്ടപ്പാടിയില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് വാസയോഗ്യമല്ലാത്ത വീട് നിര്‍മ്മിച്ചുവെന്ന പരാതിയിലാണ് സ്വമേധയാ കേസെടുത്തത്. അട്ടപ്പാടിയില്‍ സദ്ഗൃഹ എന്ന പേരില്‍ നിര്‍മിച്ചു നല്‍കിയ വീടുകള്‍ താമസിയ്ക്കാനാവാത്തതായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
ആദിവാസി ഭൂമി പാട്ടത്തിനെടുക്കാന്‍ ശ്രമിച്ചുവെന്ന പരാതിയും കമ്മീഷന്‍ അന്വേഷിക്കും. എച്ച്ആര്‍ഡിഎസിനെക്കുറിച്ചുള്ള പരാതികളില്‍ ജില്ല കളക്ടര്‍, എസ് പി എന്നിവരോട് പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. സംഘടനക്ക് വിദേശ ഫണ്ട് കണ്ടെത്തുന്നതിനുള്ള ചുമതലയാണ് സ്വപ്ന സുരേഷിന് നല്‍കിയിട്ടുള്ളത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കിയതിന് പിന്നാലെ എച്ച് ആര്‍ ഡിഎസിസ് ആദിവാസി മേഖലയില്‍ നടത്തുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് നേരത്തെയുള്ള പരാതിയില്‍ കേസെടുക്കാനുള്ള എസ് സി എസ്ടി കമ്മീഷന്റെ തീരുമാനം.

Eng­lish sum­ma­ry; SCST Com­mis­sion takes action against HRDS

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.