17 July 2025, Thursday
KSFE Galaxy Chits Banner 2

Related news

July 16, 2025
July 14, 2025
July 14, 2025
July 14, 2025
July 13, 2025
July 13, 2025
July 13, 2025
July 11, 2025
July 10, 2025
July 9, 2025

രാജ്യത്തെ കുട്ടികളില്‍ ഗുരുതര പോഷകഹാരക്കുറവ്

* 6.7 കോടി കുഞ്ഞുങ്ങള്‍ ദുരിതത്തില്‍
* പട്ടിണി വര്‍ധിച്ചത് മോഡിഭരണത്തില്‍
Janayugom Webdesk
ന്യൂഡല്‍ഹി
May 19, 2024 9:18 pm

കുട്ടികളുടെയും അമ്മമാരുടെയും പോഷകാഹരക്കുറവ് പരിഹരിക്കുന്നതില്‍ മോഡി ഭരണകൂടം പരാജയം. കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കന്‍ മെഡിക്കല്‍ അസേസിയേഷന്റെ ജമാ നെറ്റ്‌വര്‍ക്ക് ഓപ്പണ്‍ പുറത്തുവിട്ട ലോകരാജ്യങ്ങളുടെ ‘സീറോ ഫുഡ് ചില്‍ഡ്രന്‍’ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നമതാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. രാജ്യത്തെ 6.7 കോടി കുട്ടികളും പോഷകഹാരക്കുറവ് കാരണം അകാല ചരമടയുകയോ, പട്ടിണിക്കോലങ്ങളായി ജീവിതം തള്ളിനീക്കുകയോ ആണെന്നും ജമാ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ആറ് മുതല്‍ മുതല്‍ 23 മാസം വരെയുള്ള വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുട്ടികളെയാണ് സീറോ ഫുഡ് ചില്‍ഡ്രന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഈ പ്രായത്തിലെ കുട്ടികള്‍ക്ക് പാല്‍, സമീകൃതാഹാരം എന്നിവ ദിനംപ്രതി ലഭിക്കുന്നില്ല. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇത് നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നു. എന്നാല്‍ ഇതിനോട് ചേര്‍ന്ന് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഇനിയും മറുപടി നല്‍കിയിട്ടില്ല.

കഴിഞ്ഞ ഡിസംബറില്‍ ലോക്‌സഭയില്‍ വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി നല്‍കിയ മറുപടിയില്‍ ആറ് വയസിന് താഴെയുള്ള രാജ്യത്തെ 89.1 ലക്ഷം കുട്ടികളില്‍ 36 ശതമാനം വളര്‍ച്ചാ മുരടിപ്പ് നേരിടുന്നവരാണെന്നും, 17 ശതമാനം ഭാരക്കുറവ് അനുഭവിക്കുന്നവരാണെന്നും വ്യക്തമാക്കിയിരുന്നു. പോഷകാഹാരക്കുറവ് രൂക്ഷമായ സംസ്ഥാനങ്ങളായ ഉത്തര്‍ പ്രദേശിലും ഗുജറാത്തിലും കേവലം 5.9 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് അവശ്യ പോഷകഹാരം ലഭിക്കുന്നതെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ സൂചിപ്പിക്കുന്നു. രാജ്യത്ത് മുലയൂട്ടുന്ന അമ്മമാരുടെ ശതമാനവും ഗണ്യമായി ഇടിയുന്നുവെന്ന് സര്‍വേ പറയുന്നു. പട്ടിണിയും കെടിയ ദാരിദ്ര്യവും കാരണം അമ്മമാരുടെ മരണവും ഏറി വരികയാണ്. 

2024ല്‍ ഉത്തര്‍പ്രദേശില്‍ നവജാത ശിശുക്കളുടെ മരണനിരക്ക് 50 ശതമാനത്തിലേറെയാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പോഷണ്‍ പദ്ധതിയില്‍ നിന്നുള്ള ഡാറ്റ പ്രകാരം യുപിയില്‍ ആറ് വയസുവരെയുള്ള 31 ശതമാനം കുട്ടികളും ഭാരക്കുറവ് നേരിടുന്നു. യുപിയിലെ പല ജില്ലകളിലും പോഷകാഹാരക്കുറവും ഭാരക്കുറവും കാരണം നവാജാത ശിശുകള്‍ മരിച്ചുവീഴുകയാണ്. ഇതേ അവസ്ഥ തന്നെയാണ് ബിജെപി ഭരിക്കുന്ന ഗുജറാത്തിലെന്നും ജമ്മ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബഗല്‍പൂരിലെയും ഛോട്ടാ ഉദേപൂരിലെയും നർമ്മദയിലെയും 40 ശതമാനം കുട്ടികൾ ഭാരക്കുറവുള്ളവരാണെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു. രണ്ട് ജില്ലകളിലും 51 ശതമാനം കുട്ടികൾ വളർച്ചാ മുരടിപ്പും നേരിടുന്നുണ്ട്. സ്കൂള്‍ ഉച്ചഭക്ഷണം, റേഷൻ പദ്ധതികൾ എന്നിവ ഉണ്ടായിട്ടും രാജ്യത്തെ കുട്ടികള്‍ പോഷകാഹാരക്കുറവ് നേരിടുന്നതിനെക്കുറിച്ച് ശരിയായ വിധം പഠനം നടത്തേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പോഷകാഹാരക്കുറവ് ശരിയായ വിധം പരിഹരിക്കാനുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. 

Eng­lish Summary:Severe mal­nu­tri­tion among chil­dren in the country
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.