ഗവർണർ ആരിഫ് മുഹമ്മദ് ഖാനു സഞ്ചരിക്കാൻ 85 ലക്ഷം രൂപയുടെ ബെൻസ് കാർ വാങ്ങാൻ സർക്കാർ അനുമതി നൽകി. കഴിഞ്ഞ ഡിസംബറിൽ സർക്കാർ അനുമതി നൽകി തുക കൈമാറിയതിന്റെ അടിസ്ഥാനത്തിൽ കാർ വാങ്ങാനുള്ള നടപടികൾ രാജ്ഭവൻ പൂർത്തിയാക്കി. അടുത്ത ദിവസങ്ങളിൽത്തന്നെ ഗവർണർക്കു പുതിയ ബെൻസ് കാറിൽ സഞ്ചരിക്കാം.
എം ഒ എച്ച് ഫാറൂഖ് ഗവർണറായിരുന്ന കാലത്തു വാങ്ങിയ പഴയ ബെൻസ് കാറാണ് ഇപ്പോഴും ഗവർണർ ഉപയോഗിക്കുന്നത്. ഒരു ലക്ഷം കിലോമീറ്റർ ഓടിയാൽ വിവിഐപികൾ സുരക്ഷാ കാരണങ്ങളാൽ വാഹനം മാറ്റണമെന്നാണു ചട്ടം. സാങ്കേതിക വിദഗ്ധർ പരിശോധിച്ച് പുതിയ കാർ വാങ്ങണമെന്നു റിപ്പോർട്ട് നൽകിയിരുന്നു. ആരിഫ് മുഹമ്മദ്ഖാൻ രണ്ടു വർഷം മുൻപ് ചുമതലയേറ്റപ്പോഴാണു പുതിയ കാറിനു വേണ്ടി സർക്കാരിന് കത്ത് നല്‍കുന്നത്.
english summary; Government gives permission to Governor to buy new car
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.