21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 19, 2025
April 5, 2025
March 30, 2025
March 18, 2025
March 14, 2025
March 12, 2025
March 8, 2025
February 22, 2025
February 14, 2025

ഉക്രെയ്നിനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ

Janayugom Webdesk
മോസ്കോ
February 24, 2022 8:58 am

ഉക്രെയ്നിനെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമർ പുടിൻ. സൈനിക നടപടിക്ക് ഉത്തരവിട്ടതിനെ തുടര്‍ന്ന് റഷ്യയുടെ വ്യോമാക്രമണം തുടങ്ങി. സൈന്യത്തിനെ തടയാൻ ശ്രമിക്കുന്നവർക്ക് ചുട്ട മറുപടി കൊടുക്കുമെന്നും റഷ്യ എന്തിനും തയാറാണെന്നും പുടിൻ പ്രഖ്യാപിച്ചു. രാജ്യത്തിന് പുറത്ത് സൈനിക വിന്യാസം നടത്താൻ കഴിഞ്ഞ ദിവസം റഷ്യൻ പാർലമെന്റ് പുടിന് അനുമതി നൽകിയിരുന്നു. എന്തിനും തയ്യാറെന്ന് പുടിന്‍ പറഞ്ഞു. ഉക്രെയ്നിലെ ഡോൺ ബാസ് മേഖലയിലേക്ക് കടക്കാൻ സൈന്യത്തിന് നിർദേശം നൽകി. തിരിച്ചടിച്ചാൽ ഇതുവരെ കാണാത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. യുഎന്‍ രക്ഷാ സമിതി ചര്‍ച്ച തുടങ്ങിയ സാഹചര്യത്തിലാണ് നടപടി. ലോകരാജ്യങ്ങള്‍ ഇടപെടരുതെന്ന് റഷ്യ ആവിശ്യപ്പെട്ടു.

Eng­lish Summary:Russia declares war on Ukraine
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.