തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ഒരു പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ നാല് പേർ ചേർന്നാണ് 23കാരിയായ യുവതിയെ ബലാത്സംഗം ചെയ്തതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
ഫെബ്രുവരി 23 ബുധനാഴ്ച മഹബൂബാബാദ് ജില്ലയിലെ നെല്ലിക്കുഡൂർ പൊലീസ് സ്റ്റേഷനിൽ യുവതി ഒരു റിട്ട് ഹർജി സമർപ്പിച്ചിരുന്നു. ഫെബ്രുവരി 16ന് രാത്രി സുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി കൂട്ടബലാത്സംഗത്തിനിരയായെന്നാണ് ഹർജിയിൽ പറയുന്നത്.
ഫെബ്രുവരി 17 നും ഇതേ സുഹൃത്തിനെ സന്ദർശിച്ചപ്പോൾ തന്നെ വീണ്ടും ബലാത്സംഗം ചെയ്തതായി യുവതി ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പിറ്റേ ദിവസം വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് യുവതി വിഷം കഴിക്കുന്നത്. ഉടൻ തന്നെ മഹബൂബാബാദിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.
ഹർജിയിലെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ, ഐപിസി 34-ാം വകുപ്പ് പ്രകാരം 376 (ഡി), 306, 354 (ഡി) എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളിൽ ഒരാൾ പൊലീസ് കോൺസ്റ്റബിളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റൊരു പ്രതി മണ്ഡൽ പരിഷത്ത് ടെറിട്ടോറിയൽ മണ്ഡലം (എംപിടിസി) അംഗത്തിന്റെ ഭർത്താവാണ്. ഇരയുടെ മൃതദേഹം വൈദ്യപരിശോധനയ്ക്ക് അയച്ചു, അന്വേഷണം പുരോഗമിക്കുകയാണ്.
english summary; Telangana woman kills self alleging gang rape by four including policeman
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.