യുദ്ധാന്തരീക്ഷത്തില്‍ ജീവഭയത്തില്‍ ഉക്രെയ്‌നില്‍ കഴിയുന്നവരില്‍ വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍. 20,000ത്തോളം ഇന്ത്യക്കാരാണ് ഉക്രെയ്‌നിലുള്ളത്.
പ്രത്യേക വിമാനസര്‍വീസുകള്‍ നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ മറ്റ് വഴികള്‍ തേടുകയാണെന്ന് ഉക്രെയ്‌നിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ വിവരം നല്‍കുമെന്നും ഇപ്പോള്‍ പടിഞ്ഞാറന്‍ ഉക്രെയ്‌ന്‍ ഭാഗത്തേക്ക് മാറണമെന്നും എംബസി അറിയിച്ചു. പാസ്‌പോര്‍ട്ടുകളും മറ്റ് രേഖകളും കൈവശം വയ്ക്കണമെന്നും എംബസിയുടെ വെബ്സൈറ്റും ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പേജുകളും പിന്തുടരണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യക്കാരുടെ സുരക്ഷയാണ് പരമപ്രധാനമെന്നും വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതിന് കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്‌ല ഇന്നലെ രാത്രി നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് സഹായം നല്‍കാനായി ഹംഗറി, പോളണ്ട്, സ്ലോവാകിയ, റൊമാനിയ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലെ ഉദ്യോഗസ്ഥരുടെ സംഘം ഉക്രെയ്‌ന്‍ അതിര്‍ത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. സഹായത്തിനായി ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍ നമ്പരുകളും വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.
English Summary: Thousands of Indians were trapped
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.