23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 9, 2024
October 18, 2024
July 12, 2024
June 30, 2024
March 27, 2024
March 21, 2024
March 21, 2024
March 21, 2024

കേന്ദ്രത്തിന്റെ അടിസ്ഥാന വികസന പദ്ധതികള്‍ക്ക് 4.45 ലക്ഷം കോടി അധികച്ചെലവ്

Janayugom Webdesk
ന്യൂഡല്‍ഹി
February 27, 2022 10:29 pm

അടിസ്ഥാന വികസന പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയ തുകയില്‍ 4.45 ലക്ഷം കോടി അധികച്ചെലവ് വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. 150 കോടിയോ അതിലധികമോ നിക്ഷേപം വരുന്ന 1,671 അടിസ്ഥാന വികസന പദ്ധതികളില്‍ 443 എണ്ണത്തിന് ചെലവ് മുന്‍കൂട്ടി നിശ്ചയിച്ചതിലും അധികമായി വേണ്ടിവരുമെന്ന് കേന്ദ്ര സ്ഥിതി വിവരക്കണക്ക് മന്ത്രാലയം വ്യക്തമാക്കുന്നു. അതേസമയം 514 പദ്ധതികള്‍ വൈകിയതായും കണക്കുകളില്‍ പറയുന്നു.

22.54 ലക്ഷം കോടിയാണ് മൊത്തം അടിസ്ഥാന വികസന പദ്ധതികള്‍ക്കായി വകയിരുത്തിയിരുന്നത്. എന്നാല്‍ 4.45 ലക്ഷം കോടി (19.76 ശതമാനം) അധികമായി വേണ്ടി വരുമെന്നാണ് നിലവില്‍ അനുമാനിക്കുന്നത്. ഇതോടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ചെലവ് 27 ലക്ഷം കോടിയിലേക്ക് അടുക്കും. ഈ വര്‍ഷം ജനുവരി വരെ പദ്ധതികള്‍ക്കായി 13,16,293.63 കോടിയാണ് ചെലവായത്. ഇത് മൊത്തം ചെലവിന്റെ 48.76 ശതമാനമാണ്. കാലതാമസം നേരിട്ട 514 പദ്ധതികളില്‍ 89 എണ്ണം പൂര്‍ത്തീകരിക്കുന്നതിന് നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ ഒരു വര്‍ഷം വരെ സമയം അധികമായി വേണ്ടി വരും. 113 എണ്ണം രണ്ട് വര്‍ഷത്തിലധികം വൈകും. 204 പദ്ധതികള്‍ക്ക് രണ്ട് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ സമയം അധികമായി വേണ്ടി വരും. 108 പദ്ധതികള്‍ അഞ്ച് വര്‍ഷത്തിലധികം വൈകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: 4.45 lakh crore addi­tion­al expen­di­ture on infra­struc­ture devel­op­ment projects of the Center

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.