24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 17, 2024
September 9, 2024
September 3, 2024
September 1, 2024
August 15, 2024
May 17, 2024
January 24, 2024
November 23, 2023
November 1, 2023
September 29, 2023

സേതുരാമയ്യര്‍ അഞ്ചാം പതിപ്പില്‍ സര്‍പ്രൈസ് പൊളിച്ച് കെ മധു: സിബിഐ ഓഫീസറായി ജഗതി!

Janayugom Webdesk
February 28, 2022 1:37 pm

പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സിബിഐ സീരീസിന്റെ അഞ്ചാമത്തെ സിനിമയും തീയറ്ററുകളിലെത്തുന്നു. സേതുരാമയ്യര്‍ക്കൊപ്പം വിക്രമും പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയിലെത്തിക്കാന്‍ വരുന്നു. സേതുരാമയ്യരും വിക്രമും ചാക്കോയും ഒറ്റ ഫ്രെയിമിൽ എത്തുന്ന ചിത്രം ഇതിനകംതന്നെ ആരാധകവൃന്ദത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ചിത്രം പങ്കുവച്ചത് സംവിധായകൻ കെ.മധുവാണ്. ജഗതി ശ്രീകുമാർ രൂപത്തിലും ഭാവത്തിലും സിബിഐ ഉദ്യോഗസ്ഥൻ വിക്രമായി എത്തിയിരിക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. മീശവച്ച്, മുണ്ടുടത്ത് ചെറുചിരിയോടെ ഇരിക്കുന്ന വിക്രം. ഒപ്പം മമ്മൂട്ടി, കെ.മധു, മുകേഷ്, എസ്.എൻ സ്വാമി, രഞ്ജി പണിക്കർ എന്നിവരെയും കാണാം.

സി‌ബിഐ 5– ദ് ബ്രെയിന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്.  എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ.മധു തന്നെയാണ് ഇത്തവണയും സംവിധാനം. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ ഛായഗ്രകന്‍ അഖില്‍ ജോര്‍ജാണ്. സിബിഐ സിരീസിന്‍റെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു. ഇത്തവണ ജേക്ക്സ് ബിജോയ് ആണ് സംഗീതം.
മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ രൺജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, സായി കുമാർ, കനിഹ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Eng­lish Sum­ma­ry: K Mad­hu breaks sur­prise in Sethu­ra­may­yar fifth edi­tion: Jagathy becomes CBI officer!

You may like this video also

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.