പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരത്തിനിടെ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയതിനെതിരെയുള്ള ഹര്‍ജികളില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ബിജെപി നേതാക്കളായ കപില്‍ മിശ്ര, പര്‍വേഷ് വര്‍മ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നോട്ടീസ്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, ബിജെപി എംപി അഭയ് വര്‍മ എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
ഡല്‍ഹി കലാപത്തിലേക്ക് നയിച്ച വിദ്വേഷ പ്രസംഗങ്ങളില്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണ് നടപടി. ഹര്‍ജികളില്‍ ഇവരെ കക്ഷി ചേര്‍ക്കണമോ എന്നതില്‍ അഭിപ്രായം തേടിയാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.
സിഎഎ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടെ ഇവര്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളാണ് ഡല്‍ഹി കലാപത്തിന് വഴിവച്ചതെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്.
english summary; Hate speech: Notice to Congress and BJP leaders
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.