ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റനായി ഇന്ത്യൻ യുവതാരം മയാങ്ക് അഗർവാളിനെ പ്രഖ്യാപിച്ചു.
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഓപ്പണറായ അഗർവാളിനെ മെഗാ ലേലത്തിന് പഞ്ചാബ് കിംഗ്സ് നിലനിർത്തിയിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഐപിഎല്‍ പ്രകടനത്തില്‍ 400 റണ്‍സ് വീതം താരം സ്കോര്‍ ചെയ്തിരുന്നു. മെഗാ ലേലത്തില്‍ പൊന്നും വിലകൊടുത്ത് എടുത്ത ശിഖര്‍ ധവാനെ പഞ്ചാബ് ക്യാപ്റ്റനാക്കുമെന്ന് ആഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അത് നടന്നില്ല. മയാങ്ക് അഗർവാളിന്റെ കീഴില്‍ മികച്ച യുവ താരനിരയെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യ പരിശീലകൻ കൂടിയായ അനില്‍ കുംബ്ലെ പറഞ്ഞു.
English Summary:punjab kings new captain
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.