സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും. മറൈൻഡ്രൈവിൽ പ്രത്യേകം തയാറാക്കിയ വേദിയിൽ ആരംഭിക്കുന്ന സമ്മേളനം വെള്ളിയാഴ്ച്ചവരെ നീണ്ടുനിൽക്കും. ഇന്ന് രാവിലെ ഒമ്പതിന് പതാക ഉയരുന്നതോടെ സംസ്ഥാന സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് പ്രതിനിധി സമ്മേളനം സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനംചെയ്യും. പിബി അംഗങ്ങളായ എസ് രാമചന്ദ്രൻപിള്ള, ബൃന്ദ കാരാട്ട്, ജി രാമകൃഷ്ണൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
നാനൂറോളം പേർക്ക് സാമൂഹ്യ അകലം പാലിച്ച് പങ്കെടുക്കാവുന്നവിധമാണ് പ്രതിനിധി സമ്മേളനം നടക്കുന്ന ബി രാഘവൻനഗർ നിർമ്മിച്ചത്. പൊതുസമ്മേളനം നടക്കുന്ന ഇ ബാലാനന്ദൻ നഗറിൽ 1500 പേർക്ക് ഇരിക്കാം. സെമിനാറും കലാപരിപാടികളും ചരിത്രപ്രദർശനവും സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
English Summary: CPI (M) state convention begins today
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.