23 September 2024, Monday
KSFE Galaxy Chits Banner 2

ജമ്മുവിലെ ആശുപത്രിയിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു

Janayugom Webdesk
ശ്രീനഗര്‍
March 1, 2022 3:49 pm

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പ്രസവ‑ശിശു സംരക്ഷണ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. അപകടത്തിൽ നിരവധി രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും പരുക്കേറ്റതായി റിപ്പോർട്ടുണ്ട്. ആശുപത്രി ജീവനക്കാർക്കും പരുക്കേറ്റിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

ടിക്കറ്റ് കൗണ്ടറിന് സമീപമുള്ള ഗ്യാസ് സിലിണ്ടറിലുണ്ടായ ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരുക്കേറ്റ 13 പേരെ ഇതുവരെ പുറത്തെത്തിച്ചതായും, ചികിത്സയ്ക്കായി ജിഎംസി അനന്ത്നാഗിലേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു. അപകടസമയത്ത് എത്ര പേർ ആശുപത്രിയിൽ ഉണ്ടായിരുന്നു എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.

eng­lish summary;The cylin­der explod­ed at a mater­ni­ty hos­pi­tal in Jammu

you may also like this video;

TOP NEWS

September 23, 2024
September 23, 2024
September 23, 2024
September 22, 2024
September 22, 2024
September 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.