3 May 2024, Friday

Related news

May 3, 2024
April 28, 2024
April 25, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 19, 2024
April 16, 2024
April 14, 2024

വിദ്യാർത്ഥിനിയെ പീ‍ഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

Janayugom Webdesk
തൃശൂർ
March 1, 2022 7:49 pm

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ അസി. പ്രൊഫസർ എസ് സുനിൽകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂരിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിവിലായിരുന്ന ഇയാളെ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാൽസംഗ കുറ്റത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ സ്കൂൾ ഓഫ് ഡ്രാമ ഡീൻ എസ് സുനിൽകുമാറിനെ യൂണിവേഴ്സിറ്റി സസ്പെൻഡ് ചെയ്തിരുന്നു.

ഒന്നാം വർഷ നാടക ബിരുദ വിദ്യാർഥിനിയെ സുനിൽ കുമാർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കി എന്നാണ് പരാതി. കണ്ണൂരില്‍വച്ച് പൊലീസ് അറസ്റ്റ് ചെയ്തയുടന്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ ആശുപത്രിയിലെത്തിച്ച ശേഷമാണ് തൃശൂരിലേക്ക് കൊണ്ടുവന്നത്.

ഓറിയന്റേഷൻ ക്ലാസ്സിനിടെ താൽക്കാലിക അധ്യാപകൻ പരാതിക്കാരിയായ വിദ്യാർഥിനിയോട് മോശമായി പെരുമാറിയിരുന്നു. തുടർന്ന് സ്കൂൾ ഓഫ് ഡ്രാമ ഗ്രീവൻസ് സെല്ലിൽ പെൺകുട്ടി പരാതി നൽകി. പെൺകുട്ടിക്ക് ധാർമിക പിന്തുണയുമായെത്തിയ സുനിൽകുമാർ സൗഹൃദം മുതലെടുത്ത് പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ഇതിനിടെ പെൺകുട്ടി ആത്മഹത്യക്കും ശ്രമിച്ചിരുന്നു. ഇതോടെ വിദ്യാര്‍ത്ഥികള്‍ സമരവുമായി രംഗത്തെത്തി.

സുനിൽകുമാർ നേരത്തെയും മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി ദിവ്യ ഗോപിനാഥും വെളിപ്പെടുത്തല്‍ നടത്തി. വാട്സാപ്പിൽ സുനിൽ കുമാർ അയച്ച മെസ്സേജുകൾ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചായിരുന്നു ദിവ്യയുടെ ആരോപണം. വിഷയത്തിൽ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഡബ്ല്യുസിസിയും രംഗത്തെത്തി.

വിഷയം ഗൗരവപ്പെട്ടതാണെന്നും കലാ സ്ഥാപനങ്ങളിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയുടെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് ഈ സംഭവമെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ സുനിൽകുമാറിനെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പുറത്താക്കണമെന്നും വിദ്യാർത്ഥിനിക്ക് നീതിലഭിക്കും വരെ സമരം തുടരുമെന്നും സമരസമിതി അറിയിച്ചു.

eng­lish sum­ma­ry; Teacher arrest­ed for molest­ing student

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.