9 January 2025, Thursday
KSFE Galaxy Chits Banner 2

വിദ്യാർത്ഥിനിയെ പീഢിപ്പിക്കാൻ ശ്രമിച്ച 
വയോധികൻ അറസ്റ്റിൽ

Janayugom Webdesk
ആലപ്പുഴ
March 4, 2022 2:19 pm

മാന്നാർ: വിദ്യാർത്ഥിനിയെ സ്‌കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച വയോധികനെ മാന്നാർ പോലിസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല പ്രസാദം വീട്ടിൽ വാസുദേവൻ നായർ (68) ആണ് അറസ്റ്റിലായത്. ഫെബ്രുവരി 18ന് മാവേലിക്കരയിലെ സ്വകാര്യ കോളജിലേക്ക് പോകുവാനായി ബസ് കയറാൻ കല്ലുംമൂട് ജംഗ്ഷനിലേക്ക് ചെന്നിത്തല മഠത്തുംപടി ജംഗ്ഷനിൽ കൂടി നടന്നു വന്ന വിദ്യാർത്ഥിനിയെ തന്റെ സ്‌കൂട്ടറിൽ കല്ലുമ്മൂട് ജംഗ്ഷനിൽ ഇറക്കാമെന്ന് പറഞ്ഞു കയറ്റുകയും ശേഷം കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

തുടർന്ന് സംഭവം വിദ്യാർത്ഥിനി തന്റെ മാതാവിനോട് പറഞ്ഞപ്പോൾ അത് ചോദിക്കാൻ എത്തിയ മാതാവിനെ പ്രതി അസഭ്യം പറയുകയും ആക്രമിച്ചതായും വിദ്യാർത്ഥിനി മാന്നാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ മാന്നാർ പോലീസ് ഇൻസ്‌പെക്ടർ എസ് എച്ച് ഒ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്‌ഐ അനിൽകുമാർ, അഡിഷണൽ എസ്‌ഐ മാരായ മധുസൂദനൻ, ബിന്ദു, സിവിൽ പോലീസ് ഓഫീസർമാരായ സജീവ്, അരുൺ, വനിത സിവിൽ പോലീസ് ഓഫീസർ ബിന്ദു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.