അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി രാജിവച്ചു. കേന്ദ്രസർക്കാരിന് രാജിക്കത്ത് കൈമാറി. രാജിക്കുള്ള കാരണം കത്തിൽ വ്യക്തമാക്കിയിട്ടില്ല. 2ജി സ്പെക്ട്രം, കൽക്കരി കുംഭക്കോണം തുടങ്ങിയ പ്രധാന കേസുകളിൽ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായിട്ടുണ്ട്.
2018 മാർച്ചിൽ നിയമിതനായ അമൻ ലേഖിയുടെ കാലാവധി 2023 ജൂണ്‍ 30 വരെ നീട്ടിയിരുന്നു. അഡീഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ പദവിയിൽ നിന്നൊഴിയാൻ ഉടൻ തന്നെ രാജി സമർപ്പിക്കുകയാണെന്ന് നിയമ-നീതി മന്ത്രി കിരണ്‍ റിജിജുവിന് അയച്ച കത്തിൽ ലേഖി പറഞ്ഞു.
english summary; Aman Lekhi resigned as Solicitor General in addition
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.