തിരുവനന്തപുരത്ത് വര്‍ക്കലയിലും പരിസര പ്രദേശങ്ങളിലും തിരുവനന്തപുരം ആര്‍ ടി ഒ ഇന്‍ഫൊര്‍മെന്റിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ നിരവധി വാഹനങ്ങള്‍ പിടിയില്‍. രൂപമാറ്റം വരുത്തിയ വാഹനങ്ങളും, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെയും, ഇന്‍ഷുറന്‍സ് ഇല്ലാത്തതും ആയ വാഹനങ്ങളാണ് പിടിയിലായത്. 300 കേസുകളിലായി 6 ലക്ഷം രൂപ പിഴയിട്ടു. ഇരുചക്ര വാഹന അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്.
തിരുവനന്തപുരം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഓ സാജന്റെ നിര്‍ദ്ദേശത്തേതുടര്‍ന്നു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാം ജി.കെ കരന്റെ നേതൃത്വത്തില്‍ ആറു സ്‌ക്വാഡുകള്‍ ആണ് വര്‍ക്കലയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞദിവസം പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും വിവധയിടങ്ങളില്‍ പരിശോധന ശക്തമാക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
English summary; inspection by the Department of Motor Vehicles
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.