23 September 2024, Monday
KSFE Galaxy Chits Banner 2

ബുള്ളി ബായ് ആപ്പ് കേസ്: പ്രതി ശ്വേത സിംഗിന് ജാമ്യം നിഷേധിച്ചു

Janayugom Webdesk
മുംബൈ
March 5, 2022 9:42 am

മുസ്ലിം സ്ത്രീകളെ വില്‍പ്പനയ്ക്ക് വച്ച ബുള്ളി ബായ് ആപ്പ് കേസിലെ പ്രതി ശ്വേത സിംഗിന് മുംബൈയിലെ സെഷൻസ് കോടതി വെള്ളിയാഴ്ച ജാമ്യം നിഷേധിച്ചു. ജാമ്യത്തിനായി സിംഗ് നടത്തുന്ന രണ്ടാമത്തെ ശ്രമമാണിത്. നേരത്തെയുള്ള ഹർജി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. വിശദമായ ഉത്തരവ് ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും അഡീഷണൽ സെഷൻസ് ജഡ്ജി എസ് ജെ ഘരത് സിംഗിന്റെ ജാമ്യാപേക്ഷ നിരസിച്ചു.
മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്ത് ലേലത്തിന് വച്ച് വിവാദമായ ഓൺലൈൻ പ്ലാറ്റ്ഫോമാണ് ബുള്ളി ഭായ്. ‘ബുള്ളി ഭായ് എന്ന പേരിൽ മുസ്ലീം സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പ്രത്യക്ഷപ്പെട്ടത്.

Eng­lish Sum­ma­ry: Bul­ly Bai App Case: Defen­dant Shwe­ta Singh denied bail

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.