23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 4, 2024
December 1, 2024
November 29, 2024
November 14, 2024
October 23, 2024
October 11, 2024
September 18, 2024
September 18, 2024
September 6, 2024
August 26, 2024

വനിതാ ലോകകപ്പ്; ബംഗ്ലാദേശിനെതിരെ ന്യൂസീലൻഡിന് ആദ്യ ജയം

Janayugom Webdesk
March 7, 2022 3:01 pm

വനിതാ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ 9 വിക്കറ്റ് നേടി ന്യൂസീലന്‍ഡിന് ജയം. മഴ മൂലം 27 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 140 റൺസാണ് നേടിയത്. 7 ഓവർ ബാക്കിനിൽക്കെ ന്യൂസീലൻഡ് വിജയലക്ഷ്യം നേടി. ടോസ് നഷ്ടമായ ബംഗ്ലാദേശ് ആദ്യം ബാറ്റിംഗിനിങ്ങിയത്. ഓപ്പണര്‍മാര്‍ അതിഗംഭീര തുടക്കമാണ് നല്‍കിയത്.

ഷമീമ സുൽത്താനയും ഫർഗാന ഹഖും ചേർന്ന് ആദ്യ വിക്കറ്റിൽ 59 റൺസ് കൂട്ടിച്ചേർത്തു. 10 ആം ഓവറിൽ ഷമീമ (33) പുറത്തായതോടെയാണ് ആ കൂട്ടുകെട്ട് തകര്‍ന്നത്. പിന്നീട് വന്നവര്‍ക്ക് മികച്ച സ്കോര്‍ നേടാനായില്ല. ഫർഗാന ഹഖ് (52) ആണ് ബംഗ്ലാദേശിന്റെ ടോപ്പ് സ്കോററായത്. ആമി സാറ്റെർത്‌വെയ്റ്റ് ന്യൂസീലൻഡിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. 

അതേസമയം മറുപടി ബാറ്റിംഗില്‍ ന്യൂസീലൻഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. സോഫി ഡിവൈനും (14) സൂസി ബേറ്റ്സും ചേർന്ന് ആദ്യ വിക്കറ്റിൽ 36 റൺസാണ് നേടി. സോഫി പുറത്തായതോടെ അമേലിയ കെർ സൂസി ബേറ്റ്സിനൊപ്പം ചേർന്ന് അനായാസം ഇന്നിംഗ്സ് നേട്ടത്തോടെ 108 റണ്‍ ഇവര്‍ കൂട്ടിച്ചേര്‍ത്ത് മത്സരം അനായാസം നേടി. 

Eng­lish Summary:Women’s World Cup; New Zealand’s first win
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.