പ്രായപൂർത്തിയാകാത്ത മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 60കാരന് 20 വർഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഇടവ പാറയിൽ സ്വദേശി രവിചന്ദ്രനാണ്(60) കോടതി ശിക്ഷ വിധിച്ചത്. ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക്(പോക്സോ) കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയിൽ 25,000 രൂപ കുട്ടിയുടെ അമ്മയ്ക്ക് നൽകാനും കോടതി വിധിച്ചിട്ടുണ്ട്.
2017 ഒക്ടോബറിലായിരുന്നു സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി മടങ്ങി വരികയായിരുന്ന പെൺകുട്ടിയെ രവിചന്ദ്രൻ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കണ്ണും കയ്യും കെട്ടിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം വിചാരണയ്ക്ക് മുൻപ് പെൺകുട്ടി ജീവനൊടുക്കി. സാഹചര്യത്തെളിവുകളുടേയും മൊഴികളുടേയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
english summary;Sixty-year-old man sentenced to 20 years in prison for molesting mentally ill girl
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.