23 November 2024, Saturday
KSFE Galaxy Chits Banner 2

രാജ്യാന്തര വിമാന സര്‍വീസുകളുടെ വിലക്ക് നീക്കി: മാര്‍ച്ച് 27 മുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും

Janayugom Webdesk
ന്യൂഡൽഹി
March 8, 2022 7:04 pm

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ രാജ്യാന്തര വിമാനങ്ങൾക്കുള്ള വിലക്ക് നീക്കി. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് താൽക്കാലികമായി നിർത്തിവച്ച വിദേശ വിമാന സര്‍വീസുകള്‍ മാർച്ച് 27 മുതൽ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. എയർ ബബിൾ ക്രമീകരണങ്ങളും റദ്ദാക്കിയതായി സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു.

ഈ ക്രമീകരണത്തിന് കീഴിൽ 2020 ജൂലൈ മുതൽ ഇന്ത്യയ്ക്കും 37 രാജ്യങ്ങൾക്കും ഇടയിൽ പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ബബിൾ ക്രമീകരണം എയർലൈനുകളുടെ പ്രവർത്തനങ്ങളെയും അവയുടെ ലാഭത്തെയും ബാധിച്ചുവെന്നും മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.

കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.അതേസമയം അന്താരാഷ്ട്ര യാത്രകൾക്കായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

കോവിഡ് വ്യാപനം തടയുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 2020 മാർച്ചിൽ നരവധി സര്‍വീസുകള്‍ നിർത്തിവച്ചിരുന്നു.

 

Eng­lish Sum­ma­ry: Inter­na­tion­al ban on flights lift­ed: Air ser­vices will resume from March 27

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.