ബംഗളുരുവില്‍ ഏഴു കോടിയുടെ മയക്കുമരുന്നുമായി മലയാളി യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. ഇവരില്‍നിന്ന് ഏഴു കോടിയിലധികം വിലവരുന്ന 12 കിലോയുടെ ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു.
ബംഗളുരുവിലെ കൊത്തന്നൂരില് താമസിക്കുന്ന കോട്ടയം സ്വദേശിനി എസ് വിഷ്ണുപ്രിയ (22), സുഹൃത്തായ കോയമ്ബത്തൂര്‍ സ്വദേശി സിജില്‍ വര്‍ഗീസ് (23), മടിവാള സ്വദേശി എം വിക്രം(23) എന്നിവരെയാണ് ഹുളിമാവ് പൊലീസ് അറസ്റ്റുചെയ്തത്.
നഗരത്തിലെ കോളജില്‍നിന്നാണ് സിജില്‍ വര്‍ഗീസും വിഷ്ണുപ്രിയയും ബിബിഎ പഠനം പൂര്‍ത്തിയാക്കിയിരുന്നത്. സഹപാഠികളായ ഇരുവരും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുറച്ചുകാലം സ്വകാര്യകമ്പനിയില്‍ ജോലിചെയ്തശേഷം പിന്നീട് ഫ്രീലാന്‍സായി ടാറ്റു ആര്‍ട്ടിസ്റ്റുകളായും ജോലിചെയ്തിരുന്നു.
english summary; Three persons, including a Malayalee girl, have been arrested for possession of drugs
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.