2017 ല്‍ ബിജെപിയില്‍ ചേര്‍ന്ന 10 എംഎല്‍എമാരെ പിരിച്ചുവിടാത്ത സ്പീക്കറുടെ നടപടി ശരിവച്ച ബോംബെ ഹെെക്കോടതി ഉത്തരവിനെതിരെ ഗോവ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. 2019 ഒക്ടോബറില്‍ കോണ്‍ഗ്രസിന്റെ 10 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണം എന്നുളള കോണ്‍ഗ്രസിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചിരുന്നില്ല. മൂന്നിലൊന്ന് എംഎല്‍എമാരും ബിജെപിക്കൊപ്പം ചേര്‍ന്നതിനാലായിരുന്നു ഇത്. കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും എംഎല്‍എമാരെ അയോഗ്യരാക്കാന്‍ കോടതിയും തയാറായിരുന്നില്ല. തുടര്‍ന്നാണ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഗോവ കോൺഗ്രസ് അധ്യക്ഷൻ ഗിരീഷ് ചോദങ്കർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ വിധി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണെന്ന് വാദിച്ചു.
ബാബു കവലേക്കർ, ബാബുഷ് മൊൺസെറാട്ടെ, ഭാര്യ ജെന്നിഫർ മോൺസെറേറ്റ്, ടോണി ഫെർണാണ്ടസ്, ഫ്രാൻസിസ് സിൽവേര, ഫിലിപ്പെ നേരി റോഡ്രിഗസ്, ക്ലാഫാസിയോ, വിൽഫ്രഡ് ഡി സാ, നീലകണ്ഠ് ഹലങ്കർ, ഇസിദോർ ഫെർണാണ്ടസ് എന്നിവരാണ് പിരിഞ്ഞുപോയ കോൺഗ്രസ് എംപിമാർ.
2022 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്നതിനിടെയാണ് ഗോവ കോൺഗ്രസിന്റെ നീക്കം.
English Summary: Goa Congress against Speaker in Supreme Court
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.