മോഷ്ടാക്കളെ ഭയന്ന് വീട്ടുകാര്‍ കുഴിച്ചിട്ട സ്വര്‍ണാഭരണങ്ങളും പണവും പൊലീസ് കണ്ടെത്തി. ചങ്ങന്‍കുളങ്ങര സ്വദേശിനി ഭര്‍ത്താവിനൊപ്പം വീട് വിട്ട് ബന്ധുവീട്ടിലേക്ക് പോകാന്‍ പുരയിടത്തില്‍ ആരുമറിയാതെ കുഴിച്ചിട്ടത് 20 പവന് സ്വര്‍ണവും 15,000 രൂപയുമാണ്. പ്ലാസ്റ്റിക്ക് കവറിലാക്കിയാണ് ഇവ പുരയിടത്തില്‍ കുഴിച്ചിട്ടത്. തിരികെയെത്തിയപ്പോള്‍ കുഴിച്ചിട്ട സ്ഥലം മറന്നു പോവുകയും ഇതേ തുടര്‍ന്ന് സ്വര്‍ണം മോഷ്ണം പോയന്ന് കരുതി വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പുരയിടം ഉഴുതു കണ്ടെടുത്തു. ഓച്ചിറ പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് പുരയിടത്തില്‍ കുഴിച്ചിട്ടതാണോയെന്നു സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും കണ്ടെത്തിയത്.
English summary:forgetting the place were money and gold buried
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.