ഒന്നര വയസുകാരിയെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ മുത്തശ്ശി സിപ്‌സി അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറയിൽ നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡയിലെടുത്തത്. സിപ്‌സിയെ ഉടൻ കൊച്ചി പൊലീസിന് കൈമാറും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്നരവയസുകാരിയുടെ കൊലപാതകത്തിൽ കുട്ടിയുടെ പിതാവ് സജീവനെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഇയാള്‍ ഒളിവിലാണ്.
ഇയാൾക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്. കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച വരുത്തിയതിനാണ് ഇരുവര്‍ക്കും എതിരെ കേസെടുത്തത്. ബാലനീതി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ബുധനാഴ്ചയാണ് കലൂരിലെ ലെനിൻ സെന്‍ററിന് അടുത്തുള്ള ഒരു ഹോട്ടൽ മുറിയിൽ വച്ച് ഒന്നരവയസ്സുകാരി നോറയെ പിതാവിന്‍റെ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
English Summary:Case of drowning one and a half year old girl in Kochi; Grandmother arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.