ഇപിഎഫ് നിക്ഷേപത്തിനുള്ള പലിശ കുറച്ച കേന്ദ്ര നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന് കത്തയച്ച് സംസ്ഥാന തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. 2021–22 സാമ്പത്തിക വര്‍ഷം 8.1 ശതമാനം പലിശ നല്‍കിയാല്‍ മതിയെന്ന് ഇപിഎഫ്ഒ യോഗത്തില്‍ ധാരണയായിരുന്നു.
മുന്‍ സാമ്പത്തിക വര്‍ഷം 8.5 ശതമാനം പലിശയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന് നല്‍കിയത്. അംഗങ്ങളായ ആറുകോടിയോളം ജീവനക്കാര്‍ക്ക് പലിശ കുറക്കാനുള്ള തീരുമാനം തിരിച്ചടിയാകുമെന്നും 1977–78നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിതെന്ന് മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
ഭൂരിഭാഗം ജീവനക്കാര്‍ക്കും വിരമിക്കലിന് ശേഷം ചുരുങ്ങിയ പെന്‍ഷന്‍ ആയ 1,000 രൂപയാണ് ലഭിക്കുന്നതെന്നും മന്ത്രി കത്തില്‍ പറഞ്ഞു. സഞ്ചിത നിധിയായ 15 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പില്‍ ഉയര്‍ന്ന നിരക്കില്‍ നിക്ഷേപം നടത്തി ഇപിഎഫ്ഒയുടെ വരുമാനം വര്‍ധിപ്പിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
English summary; EPF interest; Minister V Sivankutty has written to the Union Labor Minister asking him to withdraw the action
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.