റഷ്യന്‍ സ്റ്റേറ്റ് ടിവി ചാനലില്‍ യുദ്ധ വിരുദ്ധ ബാനറുമായി ന്യൂസ് എഡിറ്റര്‍. റഷ്യയുടെ സ്റ്റേറ്റ് ടിവി ചാനല്‍ വണ്ണിലെ എഡിറ്ററായ മരീന ഓവ്‌സ്യാനിക്കോവാണ് തത്സമയ സംപ്രേക്ഷണത്തിനിടെ പ്രതിഷേധവുമായി എത്തിയത്. യുദ്ധം വേണ്ട എന്ന പോസ്റ്ററുമായി ടിവി ഷോക്കിടെ പ്രത്യക്ഷപ്പെട്ട അവര്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ആക്രോശിച്ചു. അവതാരിക വാര്‍ത്ത അവതരിപ്പിച്ചുകൊണ്ടിരിക്കെ ക്യാമറയ്ക്ക് മുന്നിലേക്കെത്തിയ മരീന ഓവ്‌സ്യാനിക്കോവ് ബാനര്‍ ഉയര്‍ത്തി പ്രതിഷേധം അറിയിക്കുകയായിരുന്നു. ഉക്രെയ്ന്‍ യുദ്ധത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങിന് കടുത്ത നിയന്ത്രണമാണ് റഷ്യന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
യുക്രൈന്‍ യുദ്ധത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങിന് കടുത്ത നിയന്ത്രണമാണ് റഷ്യന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റഷ്യയില്‍ താമസിച്ചുവരുന്ന മരീനയുടെ മാതാവ് റഷ്യന്‍ സ്വദേശിയും പിതാവ് യുക്രൈനിയനുമാണ്. അതേസമയം യുദ്ധത്തിനെതിരെ പ്രതിഷേധിച്ച മരീനയെ അറസ്റ്റ് ചെയ്തുവെന്നും അവരെ മോസ്‌കോയിലെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയെന്നും അഗോറ മനുഷ്യാവകാശ സംഘം പറഞ്ഞു. റഷ്യയിലെ പുതുക്കിയ മാധ്യമ ചട്ടങ്ങള്‍ പ്രകാരം മരീനയ്ക്ക് 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം.
English summary; News editor with an anti-war banner on the Russian state TV channel
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.