കേന്ദ്ര‑സംസ്ഥാന‑ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ ബുധനാഴ്ച പുത്തന്‍വേലിക്കര പഞ്ചായത്തില്‍ മോക്ഡ്രില്‍ നടത്തും. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന മോക്ഡ്രില്‍ നാലിന് അവസാനിക്കും. പ്രളയ സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും രക്ഷാപ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിനാണ് മോക്ഡ്രില്‍.
ജില്ലാ കേന്ദ്രങ്ങളിലെ ആശയ വിനിമയ സംവിധാനം, പ്രതികരണ സംവിധാനങ്ങള്‍, ദുരന്ത നിവാരണ വകുപ്പുകളുടെ ഏകോപനം എന്നിവയുടെ കൃത്യതയും മോക്ഡ്രില്ലില്‍ ഉറപ്പുവരുത്തും. റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അഗ്നിശമന സേന, പോലീസ്, ആരോഗ്യം, ഗതാഗതം, ഐ.എ.ജി, സിവില്‍ ഡിഫന്‍സ് വളന്റിയേഴ്‌സ്, ജലസേചന വകുപ്പ്, കെ.എസ്.ഇ.ബി തുടങ്ങിയ വിഭാഗങ്ങള്‍ മോക്ഡ്രില്ലില്‍ പങ്കാളികളാകും.
English Summary: Flood Rescue: Mockdrill Wednesday
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.