സംസ്ഥാനത്ത് ഒറ്റപ്പെട്ട വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ന്യൂന മര്‍ദ്ദം രൂപപ്പെട്ടതായാണ് അറിയിപ്പ്. നിലവിലെ സൂചന അനുസരിച്ച് ന്യൂന മര്‍ദ്ദത്തിന്റെ സഞ്ചാര പാത തമിഴ് നാട് തീരത്തില്‍ നിന്ന് അകന്നു പോകാനാണ് സാധ്യത. എന്നാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നു.
തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ സാധ്യത പ്രവചിക്കുന്നത്. എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു. എറണാകുളം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് എന്‍സിയുഎം കാലാവസ്ഥ മോഡല്‍ പ്രകാരം ഒറ്റപെട്ട മഴക്ക് സാധ്യത.
English summary; The Central Meteorological Department has forecast isolated summer rains in the state
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.