വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് രണ്ടാം തോൽവി. ഇംഗ്ലണ്ട് നാല് വിക്കറ്റിനാണ് ഇന്ത്യയെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36.2 ഓവറിൽ 134 റൺസിന് എല്ലാവരും പുറത്തായി. 35 റൺസെടുത്ത സ്മൃതി മന്ദാനയും 33 റൺസെടുത്ത റിച്ച ഘോഷും 20 റൺസെടുത്ത ജൂലൻ ഗോസ്വാമിയും മാത്രമാണ് കാര്യമായി ചെറുത്തുനിന്നത്. ക്യാപ്ടൻ മിതാലി രാജ് ഒരു റൺസിനും വൈസ് ക്യാപ്ടൻ ഹർമൻ പ്രീത് കൌർ 14 റൺസിനും പുറത്തായി.
നാല് വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ ചാർലി ഡീനാണ് ഇന്ത്യൻ ബാറ്റിംഗിന്റെ തകര്‍ച്ചയ്ക്ക് കാരണമായത്. മറുപടി ബാറ്റിംഗിൽ 31.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു. ക്യാപ്ടൻ ഹീതർ നൈറ്റ് അപരാജിത അർധ സെഞ്ചുറിയുമായി ടീമിനെ ആദ്യ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യയ്ക്ക് ഇനി മൂന്ന് മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇന്ത്യയുടെ അടുത്ത മത്സരം 19 ന് ഓസ്ട്രേലിയിലാണ്. നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും രണ്ട് തോൽവിയും ഉൾപ്പെടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ.
English Summary:Women’s ODI Cricket World Cup; Second defeat to India
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.