നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതിനെത്തുടര്‍ന്ന് മൂന്ന് പിസിസി പ്രസിഡന്റുമാര്‍ കൂടി രാജിവച്ചു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജോത് സിങ് സിദ്ദു, ഉത്തര്‍പ്രദേശ് അധ്യക്ഷന്‍ അജയ് ലല്ലു, ഉത്തരാഖണ്ഡ് പിസിസി അധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍ എന്നിവരാണ് സ്ഥാനമൊഴിഞ്ഞത്. ഗോവ പിസിസി അധ്യക്ഷന്‍ ഗിരീഷ് ചോഡന്‍കര്‍ കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ചിരുന്നു.
പിസിസി അധ്യക്ഷന്മാരും സ്ഥാനമൊഴിയണമെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ആഗ്രഹമനുസരിച്ച് താന്‍ രാജിക്കത്ത് നല്‍കിയെന്ന് സിദ്ദു ട്വിറ്ററിലൂടെ അറിയിച്ചു. സംസ്ഥാനത്തെ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് സ്ഥാനമൊഴിയുന്നുവെന്ന് അജയ് ലല്ലുവും ഗണേഷ് ഗോഡിയാലും അറിയിച്ചു. സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടന നടത്തുന്നതിനുവേണ്ടിയാണ് അധ്യക്ഷന്മാരുടെ രാജി ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കിയിരുന്നു.
English Summary:Election defeat: Three more PCC presidents resign
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.