23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 8, 2023
July 16, 2022
June 1, 2022
May 16, 2022
April 27, 2022
April 18, 2022
April 17, 2022
March 30, 2022
March 17, 2022
February 15, 2022

വിദേശവാഹനങ്ങള്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി

Janayugom Webdesk
ന്യൂഡൽഹി
March 17, 2022 9:24 pm

വിദേശ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നോൺ‑ട്രാൻസ്പോർട്ട് (വ്യക്തിഗത) വാഹനങ്ങൾ ഇന്ത്യയിൽ പ്രവേശിക്കുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള നിയമാനുസൃത അനുമതിക്കായി കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യാന്തര പൊതുഗതാഗത ഇതര (വ്യക്തിഗത) വാഹന ചട്ടങ്ങൾ 2022 എന്ന പേരിലാണ് കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. മറ്റ് രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ വാഹനങ്ങളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനവും ഉപയോഗവും നിയമാനുസൃതമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസോ,​ അന്തർദേശീയ ഡ്രൈവിങ് പെർമിറ്റോ; ഏതാണോ ബാധകം അത്, ഇൻഷ്വറൻസ് പോളിസി. മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്, ഈ രേഖകള്‍ കൈവശം കരുതണം. ഇംഗ്ലീഷ് അല്ലാതെയുള്ള ഭാഷയിലാണെങ്കിൽ അവ നൽകിയ അധികാരികളുടെ അംഗീകാരമുള്ള ഇംഗ്ലീഷ് വിവർത്തനം യഥാർത്ഥ രേഖകൾക്കൊപ്പം സൂക്ഷിക്കണം.

വിദേശ രാജ്യത്ത് രജിസ്റ്റർ ചെയ്ത മോട്ടോർ വാഹനങ്ങളിൽ പ്രാദേശിക യാത്രക്കാരെയും ഉല്പന്നങ്ങളും കൊണ്ടുപോകാൻ അനുവദിക്കില്ല. ഇന്ത്യയിലല്ലാതെ മറ്റേതെങ്കിലും രാജ്യത്ത് രജിസ്റ്റർ ചെയ്ത മോട്ടോർ വാഹനങ്ങൾ 1988 ലെ മോട്ടോർ വെഹിക്കിൾ നിയമം സെക്​ഷൻ 118 പ്രകാരമുള്ള നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ടെന്നും വിജ്ഞാപനത്തിൽ പറയുന്നു.

eng­lish sum­ma­ry; Per­mis­sion to use for­eign vehi­cles in India

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.