പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് ഭഗവന്ത് മന്നിന്റെ കീഴിലുള്ള പുതിയ മന്ത്രിസഭാ രൂപീകരണം ഇന്ന്. 10 മന്ത്രിമാരാണ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ കീഴില്‍ ഗവര്‍ണറുടെ സത്യവാചകം ഏറ്റുചൊല്ലുക. രാവിലെ 11 മണിക്ക് ഛണ്ഡിഗഡില്‍ മന്ത്രിസഭാ വിപുലീകരണ ചടങ്ങ് നടക്കും.
ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി മന്നിന്റെ അധ്യക്ഷതയില്‍ ആദ്യ മന്ത്രിസഭാ യോഗം ചേരും. പുതിയ മന്ത്രിസഭയിലേക്കെത്തുന്നവര്‍ക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. പുതിയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും സത്യസന്ധമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുമെന്നും മന് പ്രതികരിച്ചു.ഹര്‍പാല്‍ സിംഗ് ചീമ, ഡോ ബല്‍ജിത് കൗര്‍, ഹര്ഭജന് സിംഗ്, ഡോ വിജയ് സിംഗ്ല, ലാല്‍ ചന്ദ് കടരുചക്, ഗുര്‍മീത് സിംഗ് മീത് ഹയര്‍, കുല്‍ദീപ് സിംഗ് ധലിവാള്‍, ലാല്‍ജിത്സിംഗ് ഭുള്ളര്‍, ബ്രാം ശങ്കര്‍, ഹര്‍ജോത് സിംഗ് ബെയിന്‍സ് എന്നിവരാണ് പുതുതായി ചുമതലയേല്‍ക്കുന്ന പത്ത് മന്ത്രിമാര്‍.
ഈ മാസം 16നായിരുന്നു മുഖ്യമന്ത്രിയായി ഭഗവന്ത് മന് സത്യപ്രതിജ്ഞ ചെയ്ത് പഞ്ചാബില്‍ ചരിത്ര വിജയത്തോടെ എഎപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. തൊട്ടടുത്ത ദിവസമായിരുന്നു എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്. പ്രോടേം സ്പീക്കര്‍ ഡോ.ഇന്ദര്‍ബീര്‍ സിംഗ് നിജ്ജാറാണ് നിയമസഭാംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 അംഗ പഞ്ചാബ് നിയമസഭയില്‍ എഎപി 92 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്.
English Summary: Cabinet formation in Punjab today
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.