23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 17, 2024
October 9, 2024
September 17, 2024
September 17, 2024
September 16, 2024
September 10, 2024
September 2, 2024
May 21, 2024
May 19, 2024

പഞ്ചാബില്‍ മന്ത്രിസഭ രൂപീകരിച്ചു, പത്ത് മന്ത്രിമാര്‍ സത്യപ്രതി‍ജ്ഞ ചെയ്തു

Janayugom Webdesk
ചണ്ഡീഗഢ്
March 19, 2022 3:09 pm

പഞ്ചാബ് മന്ത്രിസഭ വികസിപ്പിച്ചു. മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പെടെയുള്ള എംഎല്‍എമാര്‍ വ്യാഴാഴ്ച നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഹര്‍പാല്‍ സിങ് ചീമ, ഡോ. ബല്‍ജിത് കൗര്‍, ഹര്‍ഭജന്‍ സിങ്, ഡോ. വിജയ് സിംഗ്ല എന്നിവര്‍ ഉള്‍പ്പെടെ 10 പേര്‍ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിത് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഉച്ചയ്ക്ക് 12.30ന് മുഖ്യമന്ത്രി മന്നിന്റെ അധ്യക്ഷതയില്‍ ആദ്യ മന്ത്രിസഭാ യോഗം ചേരും. പുതിയ മന്ത്രിസഭയിലേക്കെത്തുന്നവര്‍ക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. പുതിയ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യുമെന്നും സത്യസന്ധമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുമെന്നും മന്‍ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 അംഗ പഞ്ചാബ് നിയമസഭയില്‍ എഎപി 92 സീറ്റുകള്‍ നേടിയാണ് അധികാരത്തിലെത്തിയത്.

Eng­lish Sum­ma­ry: In Pun­jab, a cab­i­net was formed and ten min­is­ters were sworn in

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.