22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 30, 2024
November 30, 2024
November 9, 2024
November 9, 2024
October 18, 2024
October 17, 2024
October 15, 2024
October 3, 2024
October 1, 2024

കുട്ടിക്കുറ്റവാളികളെ വിചാരണ ചെയ്യുമ്പോള്‍ മുതിര്‍ന്നവരായി കണക്കാക്കരുത്

Janayugom Webdesk
മുംബൈ
March 22, 2022 9:20 pm

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ എത്ര ഹീനമായ കുറ്റകൃത്യം ചെയ്താലും ശിക്ഷ നല്‍കുന്നതില്‍ അവരെ മുതിര്‍ന്നവര്‍ക്ക് തുല്യമായി കാണക്കാക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. ജുവനൈല്‍ നിയമപ്രകാരം കുട്ടിക്കുറ്റവാളിയെ ഒരു മുതിർന്നയാളെന്ന നിലയിൽ യാന്ത്രികമായി വിചാരണ ചെയ്യാന്‍ സാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനം സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍ പ്രത്യേക കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് ഔറംഗബാദ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് സമർപ്പിച്ച പുനഃപരിശോധനാ ഹർജി ജസ്റ്റിസ് മുകുന്ദ് സെവ്‌ലിക്കറുടെ ബെഞ്ച് തള്ളുകയായിരുന്നു.

2018ൽ ഔറംഗബാദിലെയും മുംബൈയിലും വാട്ടർ ടാങ്കറിൽ വിഷവസ്തു കലർത്തി കൂട്ടക്കൊല നടത്താൻ പദ്ധതിയിട്ടിരുന്ന സംഘത്തില്‍ ഉണ്ടായിരുന്ന കുട്ടിയാണിതെന്ന് എടിഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അന്ന് രഹസ്യ വിവരം ലഭിച്ച എടിഎസ് തീവ്രവാദ സംഘത്തിന്റെ പദ്ധതി പരാജയപ്പെടുത്തി. ഐഎസുമായി ബന്ധമുള്ള ഗ്രൂപ്പിലെ അംഗമായിരുന്നു കുട്ടിയാണിതെന്നും എടിഎസ് പറയുന്നു.

തുടര്‍ന്ന് 2019ല്‍ അറസ്റ്റിലായ കുട്ടിയെ പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് (ജെജെബി) മുമ്പാകെ ഹാജരാക്കി. എന്നാല്‍ കുട്ടിയുടെ വിചാരണ ജെജെബി തടഞ്ഞിരുന്നു. മുതിര്‍ന്നയാളിനു സമാനമായി കുട്ടിയെ വിചാരണ ചെയ്യാന്‍ കഴിയില്ലെന്ന് കോടതിയും അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് (കെയർ ആൻഡ് പ്രൊട്ടക്ഷൻ) ആക്ട് 2015 പ്രകാരം ഒരു കുറ്റകൃത്യം ചെയ്യുമ്പോള്‍ കുട്ടിക്ക് ഏകദേശം 16 വയസ്സ് പ്രായമുണ്ടെങ്കിൽ, കുട്ടി ഹീനമായ കുറ്റകൃത്യമാണ് ചെയ്തതെങ്കില്‍ മുതിര്‍ന്നയാളായി കണക്കാക്കി വിചാരണ ചെയ്യാന്‍ കഴിയുമെന്ന് വിധിയില്‍ പറയുന്നു. 

ഗൗരവമേറിയതോ എന്നാൽ ഹീനമല്ലാത്തതുമായ കേസുകളിൽ ജുവനൈലുകള്‍ മുതിര്‍ന്നവരല്ല. ഇത്തരം കേസുകളില്‍ കുട്ടിയായിരിക്കുമ്പോൾ തന്നെ വിചാരണ ചെയ്യാമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നുവെന്നും ജസ്റ്റിസ് സെവ്‌ലിക്കർ സുപ്രീം കോടതിയുടെ വിവിധ വിധികളെ പരാമർശിച്ചുകൊണ്ട് പറഞ്ഞു.

Eng­lish Summay:Juvenile offend­ers should not be treat­ed as adults at trial
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.