ഉത്തർപ്രദേശിലെ ഖുശിനഗറിൽ രണ്ട് കുടുംബങ്ങളിലെ നാല് കുട്ടികൾ മിഠായി കഴിച്ച് മരിച്ചു. രണ്ട് ആണ് കുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. വീടിന് മുന്നിൽനിന്ന് കിട്ടിയ മിഠായിയാണ് കുട്ടികൾ കഴിച്ചത്. വാതിലിനരികിൽ മിഠായി കണ്ട മുതിർന്ന കുട്ടി അതെടുത്ത് മറ്റ് കുട്ടികളുമായി പങ്കിട്ട് കഴിക്കുകയായിരുന്നു.
മിഠായി കഴിച്ച നാല് കുട്ടികള്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിഠായിയില്‍ വിഷം കലര്‍ന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
english summary;4 children die in UP’s Kushinagar after eating toffees
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.