23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024

തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയം അവസാനിപ്പിക്കും: അരവിന്ദ് കെജ്‌രിവാള്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 23, 2022 4:33 pm

ഡല്‍ഹിമുനിസിപ്പല്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കുന്നതില്‍ ബിജെപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനുമായി ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍.തെരഞ്ഞെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി, ബിജെപി അധികാരത്തിലെത്തിയാല്‍ ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

.ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കാര്‍പ്പറേഷനുകള്‍ ഒന്നിപ്പിക്കാനുള്ള ബില്ലിന് കേന്ദ്രം അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് കെജ്‌രിവാള്‍ രംഗത്തെത്തിയിരിക്കുന്നത്.‘സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടക്കുകയും, ബിജെപി വിജയിക്കുകയും ചെയ്താല്‍ ഞങ്ങള്‍ (ആം ആദ്മി പാര്‍ട്ടി) രാഷ്ട്രീയം അവസാനിപ്പിക്കും,’ ഡല്‍ഹി നിയമസഭയ്ക്ക് മുന്നില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയാണെങ്കില്‍ക്കൂടിയും ബി.ജെ.പിക്ക് ചെറുപാര്‍ട്ടികളെയും ചെറിയ തെരഞ്ഞെടുപ്പുകളെയും ഭയമാണെന്നും എംസിഡി തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താന്‍ ബിജെപിയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ശ്രമിക്കുന്നത് ബ്രിട്ടീഷുകാരില്‍ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം നേടുന്നതിനും ജനാധിപത്യം നിലനിര്‍ത്തുന്നതിനും ജീവന്‍ ത്യജിച്ച രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമാണ്.തോല്‍വി ഭയന്ന് ഇന്നവര്‍ ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ശ്രമിക്കുകയാണ്. നാളെ അവര്‍ സംസ്ഥാനങ്ങളിലെയും രാജ്യത്തെയും തെരഞ്ഞെടുപ്പാവും മാറ്റിവെക്കുന്നത് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, നോര്‍ത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, സൗത്ത് ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ മൂന്ന് സിവില്‍ ബോഡികള്‍ ഒന്നാക്കി മാറ്റാനുള്ള ബില്ലിന് അംഗീകാരം ലഭിച്ചത്.

കഴിഞ്ഞ എട്ട് വര്‍ഷമായി കേന്ദ്രത്തില്‍ അധികാരത്തിലുള്ളവര്‍ എന്തുകൊണ്ടാണ് ഇത്രയും നാള്‍ ഇതിന് മുതിരാതിരുന്നതെന്നും തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് എന്തിനാണ് ഇത് സംബന്ധിച്ച കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.തെരഞ്ഞെടുപ്പ് തോല്‍ക്കുമെന്ന പേടിയുടെ ഭാഗമായാണ് ബിജെപി ഇത് ചെയ്യുന്നതെന്നും, ഇതിലൂടെ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.

Eng­lish Summary:If BJP wins elec­tions, Aam Aad­mi Par­ty will end pol­i­tics: Arvind Kejriwal

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.