24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 26, 2024
January 31, 2023
January 8, 2023
January 4, 2023
June 27, 2022
March 24, 2022
March 22, 2022
January 6, 2022
December 24, 2021
November 18, 2021

പുതു തലമുറയെ ക്ഷീര മേഖലയിലേക്ക് ആകർഷിക്കും: മന്ത്രി ജെ ചിഞ്ചുറാണി

Janayugom Webdesk
കാസർകോട്
March 24, 2022 5:58 pm

പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടുകൂടി സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൂടെ നവ സംരംഭകരെയും പുതുതലമുറയെയും ക്ഷീര മേഖലയിലേക്ക് ആകർഷിക്കുമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. ക്ഷീര വികസന വകുപ്പിന്റെയും കാസര്‍കോട് ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പടുവളം ക്ഷീര സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ തൃതലപഞ്ചായത്ത്, മിൽമ, കേരളാഫീഡ്സ്, ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തത്തോടെ നടന്ന ക്ഷീരകർഷക സംഗമത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നുമന്ത്രി. ചെറുകിട ക്ഷീര കർഷകരെ സഹായിക്കുന്നതിന് ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്.

കന്നു കാലികൾക്കും മറ്റു വളർത്തു മൃഗങ്ങൾക്കും പെട്ടന്ന് ഉണ്ടാകുന്ന അസുഖങ്ങൾക്കും കുത്തിവയ്പ്പിനും മറ്റു അത്യാഹിത സന്ദർഭങ്ങളിലും മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിന്റെ സേവനം എല്ല ജില്ലകളിലും നടപ്പാക്കും. 24 മണിക്കൂറും സേവന സജ്ജമായ ടെലി വെറ്റിനറി യൂണിറ്റ് ക്ഷീര കർഷരുടെ വീട്ടുമുട്ടത്ത് അത്യാവശ്യ ഘട്ടങ്ങളിൽ എത്തിക്കുകയാണ് ഉദ്ദേശം. പാലുത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള വഴിയിലാണ് സംസ്ഥാനമെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു. മുഴുവൻ സമയ ഡോക്ടർ സേവനം ലഭ്യമാകുന്ന വെറ്റിനറി ആരോഗ്യ കേന്ദ്രങ്ങൾ ബ്ലോക്ക് തലത്തിൽ നടപ്പാക്കി.

ഏത് സ്ഥലത്തും എത്താൻ സാധിക്കുന്ന എല്ലാവിധ ചികിത്സ സൗകര്യങ്ങളോടും കൂടിയ ടെലി വെറ്റിനറി വാഹന സൗകര്യ പദ്ധതിയും യാഥാർഥ്യമാകുന്നത് ക്ഷീരകർഷകർക്ക് ഏറെ ആശ്വാസകരമാകും. കർഷകർ ഉല്പാദിപ്പിക്കുന്ന മുഴുവൻ പാലും സംഭരിക്കുന്നതിനു പുറമെ മിച്ചം വരുന്ന പാൽ പൊടിയാക്കി സൂക്ഷിക്കുന്നതിനുള്ള യൂണിറ്റ് ഈ വർഷം തന്നെ മലപ്പുറത്തു യാഥാർഥ്യമാകും എന്നും മന്ത്രി കൂട്ടിച്ചേർത്തു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ അധ്യക്ഷത വഹിച്ചു.

Eng­lish Summary:Will attract new gen­er­a­tion to dairy sec­tor: Min­is­ter J Chinchurani
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.