26 December 2024, Thursday
KSFE Galaxy Chits Banner 2

പണിമുടക്ക് വിജയിപ്പിക്കണം: മുല്ലക്കര രത്നാകരൻ

Janayugom Webdesk
കൊല്ലം
March 26, 2022 9:23 pm

ദേശ വ്യാപകമായി നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാൻ സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ അഭ്യര്‍ത്ഥിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ ജനദ്രോഹകരവും തൊഴിലാളി വിരുദ്ധവുമായ നിലപാടുകൾ രാജ്യത്തെ പൊതു ജീവിതത്തെ ഗുരുതരമായ പ്രതിസന്ധിയിൽ എത്തിച്ചിട്ടുണ്ട്. ജനാധിപത്യപരമായ തൊഴിലാളികളുടെയും സാധാരണ മനുഷ്യരുടെയും അവകാശങ്ങളെല്ലാം ഇല്ലാതാക്കുന്ന നയങ്ങളാണ് ഗവൺമെന്റ് തുടർച്ചയായി കൈക്കൊണ്ടു വരുന്നത്. ഇതിനെതിരെ പൊരുതാനുറച്ചു തൊഴിലാളികളും കർഷകരും ഇതര ജനവിഭാഗങ്ങളും സമരരംഗത്ത് വരുകയാണ്. ഇതിനെ ആകെ കൂട്ടിയോജിപ്പിക്കാനാണ് ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ മുൻകൈയെടുത്ത് പണിമുടക്ക് സംഘടിപ്പിക്കുന്നത്. എല്ലാവിഭാഗം തൊഴിലാളികളും ബഹുജനങ്ങളും ഇതിനോടൊപ്പം ചേർന്ന് വിജയിപ്പിക്കണമെന്ന് മുല്ലക്കര രത്നാകരൻ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.