ഒമാനിലെ ഇബ്രിയിൽ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ അഞ്ചുപേർ മരിച്ചതായി പ്രാഥമിക വിവരം. ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലെ അൽ ‑ആർദ് പ്രദേശത്താണ് സംഭവം. ശനിയാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. ഇടിഞ്ഞ് വീണ പറായുടെ അവശിഷ്ടങ്ങളിൽനിന്ന് അഞ്ചുപേരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
നിരവധിപേർ ഇനിയും കുടുങ്ങികിടക്കുന്നുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്. ഇവർക്കായി ദാഹിറ ഗവർണറേറ്റിലെ സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളുടെ നേതൃത്വത്തിൽ തിരിച്ചിൽ നടന്ന് വരികയാണ്. 55ഓളം തൊഴിലാളികൾ പ്രദേശത്ത് ജോലി ചെയ്തിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
english summary;Rock fall in Oman; Five deaths
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.