21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

August 30, 2024
May 10, 2024
April 17, 2024
January 4, 2024
May 25, 2023
November 21, 2022
July 6, 2022
June 15, 2022
March 29, 2022
March 27, 2022

സൗദി അറേബ്യയിലേക്കുള്ള വിമാനസർവ്വീസുകളുടെ എണ്ണം കൂട്ടാൻ കേന്ദ്രസർക്കാർ സമ്മർദ്ദം ചെലുത്തുക: നവയുഗം

Janayugom Webdesk
അൽ കോബാർ
March 29, 2022 7:00 pm

ഇന്ത്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിച്ച പശ്ചാത്തലത്തിൽ, സൗദി പ്രവാസികളുടെ യാത്രസൗകര്യം വർദ്ധിപ്പിയ്ക്കാനായി സൗദിയിലേക്കുള്ള വിമാനസർവ്വീസുകളുടെ എണ്ണം കൂട്ടാൻ കേന്ദ്രസർക്കാർ വിമാനകമ്പനികളുടെ മേൽ സമ്മർദ്ദം ചെലുത്തണമെന്ന് കോബാർ അക്രബിയ യുണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കോബാർ അക്രബിയയിൽ രചിൻചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യൂണിറ്റ് സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റിഅംഗം പ്രിജി കൊല്ലം ഉത്‌ഘാടനം ചെയ്തു. നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, കേന്ദ്രകമ്മിറ്റി ട്രെഷറർ സാജൻ കണിയാപുരം, കോബാർ മേഖല കമ്മിറ്റി പ്രസിഡന്റ് ബിജു വർക്കി, കേന്ദ്രകമ്മിറ്റി അംഗം സഹീർഷാ, അനീഷ കലാം എന്നിവർ ആശംസപ്രസംഗം നടത്തി. നവയുഗം അക്രബിയ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി മുഹമ്മദ് ഷഫീക് (രക്ഷാധികാരി), സന്തോഷ് സി (പ്രസിഡന്റ്), കെ.കൃഷ്ണൻ (വൈസ് പ്രസിഡന്റ്), രചിൻചന്ദ്രൻ (സെക്രട്ടറി), അബ്ദുൾ കലാം (ജോയിന്റ് സെക്രട്ടറി) എന്നിവരെയും, പത്തംഗ യൂണിറ്റ് എക്സിക്യൂട്ടീവിനേയും സമ്മേളനം തിരെഞ്ഞെടുത്തു.

Eng­lish Sum­ma­ry: Govt pres­sure to increase num­ber of flights to Sau­di Ara­bia: Navayugom

You may like this video also

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.