23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 4, 2023
February 19, 2023
February 17, 2023
February 5, 2023
January 1, 2023
December 29, 2022
December 26, 2022
April 28, 2022
April 16, 2022
April 15, 2022

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങളുടെ വിളംബര ജാഥ ഇന്ന് മുതല്‍

Janayugom Webdesk
മലപ്പുറം
March 30, 2022 8:37 am

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഊര്‍ജം പകരാന്‍ വിളംബര ജാഥയ്ക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 9.00 മണിക്ക് മലപ്പുറം ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിക്കുന്ന സന്തോഷാരവം വിളംബരജാഥ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഫ്ലാഗ് ഓഫ് ചെയ്യും രാവിലെ 9.00 മണിക്ക് മലപ്പുറം ടൗണ്‍ഹാളില്‍ നിന്ന് ആരംഭിക്കുന്ന വിളംബരജാഥ 10.30 ന് കോട്ടക്കലിലെത്തും. കോട്ടക്കലില്‍ നിന്ന് 12.00 മണിക്ക് വളാഞ്ചേരി, 3 മണിക്ക് എടപ്പാള്‍, 4 മണിക്ക് പൊന്നാനി, 4.45 ന് കൂട്ടായി വാടിക്കല്‍, 5.30 ന് തിരൂരില്‍ സമാപിക്കും. വിളംബര ജാഥക്ക് ഊര്‍ജം പകരാന്‍ മുന്‍ സന്തോഷ് ട്രോഫി താരങ്ങളും ജില്ലയില്‍ പര്യടനംനടത്തും.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിളംബര ജാഥാ ഏപ്രില്‍ ഒന്നിന് മഞ്ചേരിയില്‍ അവസാനിക്കും. വിവിധ സ്വീകരണ സ്ഥലങ്ങളില്‍ എംഎല്‍എ മാരും മറ്റു ജനപ്രതിനിധികളും കായിക താരങ്ങളും പങ്കെടുക്കും. വിളംബര ജാഥയില്‍ വിവിധ സ്ഥലങ്ങളില്‍ ബഹുജങ്ങള്‍ക്കായി ഷൂട്ടൗട്ട് മത്സരങ്ങള്‍ സംഘടിപ്പിക്കും. വിജയികള്‍ക്ക് അതെ സ്ഥലത്തു വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. അതത് സ്വീകരണ സ്ഥലങ്ങളില്‍ മുന്‍ സന്തോഷ് ട്രോഫിതാരങ്ങളെ ആദരിക്കും. സന്തോഷ് ട്രോഫിക്ക് ഊര്‍ജ്ജം പകരാന്‍ ജാഥക്കൊപ്പം സെല്‍ഫി കോണ്ടെസ്ട്ടും സഘടിപ്പിക്കുന്നുണ്ട്.

Eng­lish summary;Santosh Tro­phy final round matches

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.