7 May 2024, Tuesday

Related news

May 7, 2024
May 7, 2024
May 7, 2024
May 7, 2024
May 7, 2024
May 6, 2024
May 6, 2024
May 6, 2024
May 6, 2024
May 6, 2024

സംസ്ഥാന കോണ്‍ഗ്രസില്‍ കോൺഗ്രസിന്റെ ഡിജിറ്റൽ അംഗത്വ വിതരണം.പ്രതീക്ഷിച്ചതിന്‍റെ മൂന്നിലൊന്ന് പോലും പേരെ ചേർക്കാൻ കഴിഞ്ഞില്ല

Janayugom Webdesk
തിരുവനന്തപുരം
March 30, 2022 4:14 pm

സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ മാററങ്ങള്‍ പ്രതീക്ഷിച്ച് കെ. സുധാകരനെ കെപിസിസി പ്രസിഡന്‍റായി കോണ്‍ഗ്രസ് നേതൃത്വം നിയമിച്ചെങ്കിലും പാര്‍ട്ടിയില്‍ യുവാക്കള്‍ അടക്കം ആരും പ്രവര്‍ത്തകരായി എത്തുന്നില്ല.

പാര്‍ട്ടിയുടെ സംഘടനാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി അംഗത്വ വിതരണത്തിനെ സംബന്ധിച്ച് പരാതിക്കൊപ്പം, അംഗത്വത്തിലെ കുറവും പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നു,പ്രതീക്ഷകൾ അസ്ഥാനത്തായി കേരളത്തിൽ കോൺഗ്രസിന്റെ ഡിജിറ്റൽ അംഗത്വ വിതരണം. ഇതുവരെ വെറും രണ്ട് ലക്ഷത്തിൽ താഴെ പേരെ മാത്രമാണ് പാർട്ടിക്ക് ചേർക്കാൻ സാധിച്ചത്.

50 ലക്ഷം പേരെ ചേർക്കാൻ ലക്ഷ്യമിട്ട് കൊണ്ടായിരുന്നു കെ പി സി സി ഡിജിറ്റൽ അംഗത്വ വിതരണം ആരംഭിച്ചത്. എന്നാൽ പ്രതീക്ഷിച്ചതിന്‍റെ മൂന്നിലൊന്ന് പോലും പേരെ ചേർക്കാൻ നേതൃത്വത്തിന് സാധിച്ചില്ല. നിലവിലെ കണക്ക് പ്രകാരം എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേരെ ചേർത്ത്. ഇവിടെ 25000ത്തിലധികം പേരെ ചേർക്കാനായിട്ടുണ്ട്. കണ്ണൂരിൽ 15,000ത്തോളം പേരെയാണ് ചേർത്തത്. പാലക്കാട് 8,000 കടന്നു, അതേസമയം കാസർഗോഡ് വെറും 7,000ത്തോളം പേരെ മാത്രമാണ് ചേർക്കാൻ സാധിച്ചത്.

അംഗത്വ വിതരണം കുറഞ്ഞതോടെ കൂടുതൽ സമയം നീട്ടി നൽകുമോയെന്ന് എ ഐ സി സിയോട് കെ പി സി സി നേതൃത്വം ആവശ്യപ്പെട്ടേക്കും. എന്നാൽ ദേശീയ തലത്തിലുള്ള കലണ്ടറിന്റെ അടിസ്ഥാനത്തിൽ അംഗത്വ വിതരണം നടത്തുന്നതിനാൽ കേരളത്തിന് മാത്രമാണ് സമയം കൂടുതൽ ആയി അനുവദിച്ചേക്കില്ലെന്നാണ് സൂചന.

പുനഃസംഘടന നടപടികളിൽ നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചതോടെയാണ് അംഗത്വ വിതരണം ഇഴയാൻ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃസംഘടന വേണ്ടെന്ന കടുത്ത നിലപാടിൽ ഗ്രൂപ്പ് നേതാക്കൾ ഉറച്ച് നിന്നതോടെ പുനഃസംഘടന പ്രതിസന്ധിയിലായി. മാത്രമല്ല വേണ്ടത്ര ചർച്ച നടന്നില്ലെന്ന് ആരോപിച്ച് എം പിമാർ കൂടി രംഗത്തെത്തിയതോടെ ഹൈക്കമാന്റും വിഷയത്തിൽ ഇടപെട്ടു. ഇതോടെ പുനഃസംഘടന പാതിവഴിയിലായി.

ഈ സാഹചര്യത്തിൽ വെറും രണ്ടാഴ്ച മുൻപ് മാത്രമാണ് ഡിജിറ്റൽ അംഗത്വ വിതരണത്തിൽ നേതൃത്വം ശ്രദ്ധ പതിപ്പിച്ചത്. മാത്രമല്ല ഡിജിറ്റൽ അംഗത്വ വിതരണത്തെ കുറിച്ച് വേണ്ടത്ര പരിശീലനം നൽകാനും സാധിക്കാതിരുന്നത് തിരിച്ചടിയായി. ഇതിനിടയിൽ ബുക്ക് നൽകിയുള്ള അംഗത്വ വിതരണത്തിന് അനുമതി തേടിയിരുന്നു. എന്നാൽ അനുമതി ലഭിക്കാൻ സമയം വൈകിയതും തിരിച്ചടിക്ക് കാരണമായി.

Eng­lish Sum­ma­ry: Dis­tri­b­u­tion of dig­i­tal mem­ber­ship of the Con­gress in the State Congress.Even one-third of the expect­ed turnout could not be added

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.